TOP NEWS| ഉരുൾപ്പൊട്ടൽ മേഖലയിലെ ക്വാറികളുടെ പ്രവർത്തനം; ശക്തമായ നടപടി സ്വീകരിക്കാൻ ഒരുങ്ങി കൂട്ടിക്കൽ പഞ്ചായത്ത്

0

ഉരുൾ പൊട്ടലിൽ പതിനൊന്ന് പേർ മരിച്ച കോട്ടയം കൂട്ടിക്കലിൽ ക്വാറികൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗ്രാമപഞ്ചായത്ത് തീരുമാനം. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സർക്കാർ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.മേഖലയിൽ പ്രവർത്തിച്ചിരുന്നത് പത്തോളം ക്വാറികളാണെന്ന് 2019ൽ മീഡിവൺ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like