TOP NEWS| ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; പാലക്കാട് ജില്ലയിൽ വ്യാപക നാശം

0

ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പാലക്കാട് ജില്ലയിൽ വ്യാപക നാശം.നിരവധി വീടുകളും റോഡുകളും തകർന്നു.വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്. മലവെള്ളം ഇരച്ചെത്തിയതിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല ഇന്നാട്ടുകാർക്ക്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിൽ മലവെള്ളമെത്തിയത്. വി ആർ ടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉൾവനങ്ങളിലായിരുന്നു ഉരുൾപ്പൊട്ടൽ.

You might also like