കൊക്കയാർ ഉരുൾപൊട്ടൽ ദുരന്തo; ഒരു മൃതദേഹം കൂടി കണ്ടെത്തി

0

ഇടുക്കി: കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാണാതായ ആനൻസിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

You might also like