കോവിഡിന് പിന്നാലെ യുഎസിൽ സാൽമൊണെല്ല വൈറസ് പടരുന്നു

0

വാഷിങ്ടൺ: കോവിഡിന് പിന്നാലെ യുഎസിൽ സാൽമൊണെല്ല വൈറസ് പടരുന്നു.വൈറസ് ബാധയെ തുടർന്ന് 650 ലധികം പേർ ചികിത്സയിലാണ്. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതർ അറിയിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്ട്ടിട്ടി്ല്ല. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം പടർന്നു പിടിച്ചത് എന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ ടെക്‌സസിലും ഒക്ലഹോമയിലുമാണ്.
You might also like