ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണലിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും
ഡൽഹി :ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണലിന്റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും.13,000 അടി ഉയരത്തിൽ മലതുരന്നുള്ള ടണലുകളുടെ നിർമ്മാണം അടുത്തവർഷം ഓഗസ്റ്റിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ . സേലാ ടണൽ ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. അതിർത്തിയിൽ സേലാ ടണലിന്റെ നിർമ്മാണം കൂടി പൂർത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യക്ക് കഴിയും.