വോട്ടര്‍ പട്ടിക പുതുക്കല്‍ യോഗം ചേര്‍ന്നു
മലപ്പുറം : ജില്ലയില്‍ 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി-2022 ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കി 2021 നവംബര്‍ ഒന്നിന് സംയോജിത കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ എല്ലാ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും നടന്നു വരികയാണെന്നും വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ 2021 നവംബര്‍ 30 വരെ സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.