ഉത്തരാഖണ്ഡ് ദുരന്തം ; മരണം 77 ആയി ; 224 വീടുകൾ തകർന്നു

0

ഡറാഡൂൺ: ഒക്ടോബർ 17, 18 തീയതികളിൽ നടന്ന പ്രകൃതി ദുരന്തങ്ങളിൽ 77 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഉത്തരാഖണ്ഡ് സർക്കാർ. ദുരന്തത്തിൽ 26 പേർക്ക് പരിക്കേറ്റു. ഒപ്പം നാലു പേരെ കാണാതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 224 വീടുകൾ തകർന്നതായും അധികൃതർ അറിയിച്ചു.

ഞായറാഴ്ച ബഗേശ്വർ ജില്ലയിലെ സുദേർദുംഗയിൽ കാണാതായ അഞ്ച് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിനിടെ കൻഫി മേഖലയിൽ 19 പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം . പിന്ദാരിയിൽ നിന്ന് 33 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഉത്തരകാശി ജില്ലയിലെ ചിത്കുൽ-ഹർസിൽ രണ്ട് വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ട്.
You might also like