TOP NEWS| മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി; അനാവശ്യ ഭീതി പരത്തുകയാണെന്ന് നിയമസഭയിൽ

0

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് അനാവശ്യ ഭീതി പരത്തുകയാണ്.

സമൂഹമാധ്യമങ്ങളിലൂെട ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തമിഴ്നാടുമായുള്ള ഭിന്നത ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് #decommissionMullaperiyaarDam ക്യാമ്പയിന്‍ ശക്തമായിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ അഭ്യര്‍ത്ഥനയുമായി മലയാളികള്‍ എത്തിയിട്ടുണ്ട്. വെള്ളമെത്രവേണെങ്കിലും എടുത്തോ പക്ഷെ 40 ലക്ഷം ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

You might also like