കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു ; പാക് ഭീകരനെ വധിച്ചെന്ന് സൂചന

0

ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ 15-ാം ദിവസവും തുടരുന്നു. മെന്ദറിലെ ബട്ട ദുര്യൻ വനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്നത്. പൂഞ്ചിലെ സുറൻകോട്ടും രജൗരി ജില്ലയിലെ തനമണ്ടി പ്രദേശവും ചേരുന്നിടത്താണ്നിലവിൽ ഏറ്റുമുട്ടൽ. ഇവിടെ തീവ്രവാദികൾക്ക് വേണ്ടി വ്യാപക പരിശോധനയാണ് സെന്യം നടത്തുന്നത്.

ജമ്മുവിൽ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്. അതെ സമയം കഴിഞ്ഞ ദിവസം പൂഞ്ച് ജില്ലയിലെ വനങ്ങളിൽ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തിരുന്നു.
You might also like