ട്വന്റി 20 ; ഇന്ത്യ – പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം
ചണ്ഡിഗഢ്: കഴിഞ്ഞ ദിവസം യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതായി പരാതി. പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിങ് കോളേജിലാണ് സംഭവം.
‘ഞങ്ങള്‍ ഇവിടെ ഇരുന്ന് കളി കാണുകയായിരുന്നു. അവര്‍ വന്ന് ഞങ്ങളെ അക്രമിച്ചു. ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ വന്നവരാണ്. ഞങ്ങളും ഇന്ത്യക്കാരാണ്. പ്രധാനമന്ത്രി ഇതിനെ കുറിച്ച് എന്താണ് പറയുന്നത്. നോക്കു, അവരെന്താണ് ഞങ്ങളെ ചെയ്തതെന്ന്’ – അക്രമത്തിനിരയായ വിദ്യാര്‍ഥി മാധ്യമങ്ങളോട് വ്യക്തമാക്കി.