ലക്ഷദ്വീപില്‍ കൂറ്റന്‍ ജയിൽ നിര്‍മിക്കാൻ 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു

0

ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയിൽ നിർമ്മിക്കാൻ തീരുമാനം . ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം. ജയിൽ നിർമാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു.

കവരത്തി ദ്വീപിന്‍റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്‍റെ നടപടികളുടെ തുടര്‍ച്ചയാണിത്. ജയില്‍ നിര്‍മാണത്തിന് ഇ -ടെണ്ടര്‍ വിളിച്ചു. നവംബര്‍ 8ആം തിയ്യതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി .
You might also like