TOP NEWS| സംസ്ഥാനത്ത് കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ഇടിമിന്നലിനൊപ്പമുള്ള കനത്ത മഴയോടെ സംസ്ഥാനത്ത് തുലാവർഷം തുടങ്ങി. കാലവർഷം പിൻവാങ്ങി. ഈയാഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽനിന്നുള്ള വടക്കുകിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്തു വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായി മഴ പെയ്യും.