മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ പ്രധാനo : സുപ്രീം കോടതി
ന്യൂഡൽഹി: ആശങ്ക ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതീവ പ്രധാനമെന്ന് സുപ്രീം കോടതി. 2016 ൽ നിന്ന് 2021ൽ എത്തിയപ്പോൾ ഡാമിന്റെ സുരക്ഷയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടാവാമെന്നും കോടതി നിരീക്ഷിച്ചു.
മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളം സമയവും തേടി. വ്യാഴാഴ്ച മറുപടി അറിയിക്കുമെന്നാണ് കേരളം അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.