TOP NEWS| കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും: വരുണ്‍ ഗാന്ധി
വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില (minimum support prices) നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ മണ്ടികളില്‍ കര്‍ഷകര്‍ (Farmers) ചൂഷണത്തിന്(exploit) വിധേയരാക്കപ്പെടുമെന്ന് ബിജെപി എം പി വരുണ്‍ ഗാന്ധി (Varun Gandhi). ഇതുവരെയും ഇത്തരത്തിലുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് ഒരു ഉറപ്പും ലഭ്യമല്ല. കര്‍ഷകര്‍ മണ്ടികളില്‍ വച്ച് ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം.