TOP NEWS| കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ

0

അബുദാബി: കൊവിഡ് 19 (covid 19)മുന്നണിപ്പോരാളികള്‍ക്കും(frontline workers ) അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ(golden visa) അനുവദിക്കാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ(Sheikh Mohamed bin Zayed Al Nahyan) നിര്‍ദ്ദേശം. കൊവിഡ് മഹാമാരിയില്‍ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാന്‍ അസാധാരണമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബങ്ങള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. 

You might also like