TOP NEWS| ഇന്ത്യ 500 കോടി വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
2022 ഡിസംബറോടെ ഇന്ത്യ 500 കോടി വാക്‌സിൻ ഉത്പാദിപ്പിക്കുമെന്നും വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാക്‌സിൻ സർട്ടിഫിക്കറ്റ് രാജ്യങ്ങൾ പരസ്പരം അംഗീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സുസ്ഥിര വികസനമെന്ന വിഷയത്തിലൂന്നിയാണ് ഇന്നത്തെ ചർച്ചകൾ നടന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി ഒത്തൊരുമയോടെ മറികടക്കാമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. വാക്‌സിൻ വിതരണത്തിൽ ലോകരാജ്യങ്ങൾക്കിടയിലെ അസമത്വം ഇല്ലാതാക്കണമെന്ന് ജി 20 കൂട്ടായ്മ തീരുമാനിച്ചു. പല ദരിദ്രരാഷ്ട്രങ്ങളിലും ജനസംഖ്യയുടെ മൂന്നു ശതമാനത്തിന് മാത്രമാണ് നിലവിൽ വാക്‌സിൻ ലഭിച്ചിരിക്കുന്നത്.