TOP NEWS| കുവൈത്തിൽ തൊഴിൽ പെർമിറ്റിനുള്ള ഫീസ്നിരക്ക് പരിഷ്‌ക്കരിക്കുന്നു
വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് പ്രത്യേക യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ നിർദേശപ്രകാരമാണ് വിശദമായ പഠനത്തിന് സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചത്. എല്ലാ വിഭാഗം തൊഴിൽ പെർമിറ്റുകൾക്കും അഞ്ചിരട്ടി വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചന.