വീടുകളില്‍ 5 അടി ഉയരത്തില്‍ വെള്ളം; ദുരിതം: ആശങ്കയായി പുതിയ ന്യൂനമർദം

0

ചെന്നൈ ∙ തമിഴ്നാട്ടിൽ മഴയൊരൽപം മാറി നിന്നെങ്കിലും താഴ്ന്ന മേഖലകളെല്ലാം വെള്ളക്കെട്ടിൽ കുതിർന്ന അവസ്ഥയിലാണ്.  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നു കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു നീട്ടാൻ സാധ്യതയേറെയാണ്. മധുര ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു ജില്ലാ കലക്ടർ അറിയിച്ചു.താഴ്ന്ന മേഖലകളിൽ അഞ്ചടി ഉയരത്തിൽ വരെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആളുകൾ പലരും വീട് ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കു മാറി. വെള്ളക്കെട്ട് കാരണം  ഗതാഗതം സ്തംഭിച്ച മേഖലകളിൽ ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പോലീസ്, റവന്യൂ, ഫയർ സർവീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വെള്ളം പമ്പുചെയ്തു നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒട്ടേറെ  മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുൻകരുതൽ നടപടിയെന്ന നിലയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതും ദുരിതം ഇരട്ടിയാക്കി.

You might also like