TOP NEWS| ഭോപ്പാൽ ആശുപത്രിയിലെ തീപിടിത്തം; പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 12 ആയി
ഭോപ്പാൽ ആശുപത്രിയിലെ തീപിടിത്തതിൽ പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 12 ആയി. കമല നെഹ്‌റു ആശുപത്രിയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. നാല് കുട്ടികൾ മരിച്ചു എന്ന റിപ്പോർട്ട് ആയിരുന്നു ആദ്യം പുറത്തുവന്നത്. എന്നാൽ പുതുതായി പുറത്തുവിട്ട കണക്കിൽ 12 കുട്ടികൾ മരിച്ചതായി ആശുപത്രി അറിയിച്ചു.