TOP NEWS| മക്ക, മദീന ഹറമിൽ വെള്ളം ശുദ്ധീകരിക്കാനുള്ള റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കും

0

മക്ക മദീന ഹറമുകളിൽ തീർഥാടകർ ശുചീകരണത്തിന് ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാനുള്ള റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായുള്ള പഠനം പൂർത്തിയാക്കാൻ ഇരു ഹറം കാര്യാലയം നിർദേശിച്ചു. ഹൈടെക് റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ച് മലിന ജലം ശുചീകരിക്കാനാണ് ശ്രമം. മക്കയിലെ ഹറമിൽ മാത്രം 566 വെള്ള ടാപ്പുകളാണുള്ളത്. അംഗ ശുദ്ധി വരുത്താനും ശുചീകരണത്തിനും ശരാശരി ഒന്നര ലിറ്റർ വെള്ളമാണ് ഒരു തീർഥാടകൻ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.

You might also like