TOP NEWS| മുല്ലപ്പെരിയാർ ജലബോംബ്; പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം മണി

0



തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎൽഎ. മുല്ലപ്പെരിയാർ വണ്ടിപ്പെരിയാറിന് മുൻപിൽ ജലബോംബായി നിൽക്കുകയാണ്.ഡാം പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം മണി എംഎൽഎ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണെ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും.പുതിയ ഡാം വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ശർക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാൻ ഇനിയും തുരന്ന് നോക്കുന്നത് വിഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലെത്തി.നേരത്തെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് വൻതോതിൽ വെള്ളം തുറന്നുവിടുകയും ചെയ്തു.അഞ്ച് സ്പിൽവേ ഷട്ടറുകളാണ് തമിഴ്‌നാട് തുറന്നത്. 2,100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കൃത്യമായ മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നത് വ്യാപക വിമർശനത്തിന് കാരണമാകുന്നുണ്ട്.

You might also like