പെരുവഴിയിലിറങ്ങിയത് സ്ത്രീകളും കുട്ടികളും അടക്കം നിരവധി കുടുംബങ്ങൾ; മുല്ലപ്പെരിയാർ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് രണ്ടാം തവണ

0



ഇടുക്കി: വ്യാഴാഴ്ച പുലർച്ചെയോടെയാണ് മുല്ലപ്പെരിയാറിന്റെ പത്ത് ഷട്ടറുകളും ഉയർത്തിയത്. രണ്ടരയോടെ എട്ട് ഷട്ടറുകളും ഒരു മണിക്കൂറിടവിട്ട് ശേഷിക്കുന്ന രണ്ട് ഷട്ടറുകളും തമിഴ്‌നാട് ഉയർത്തി. ഇതോടെ അർദ്ധരാത്രിയിൽ ദുരിതത്തിലായത് വണ്ടിപ്പെരിയാർ, വള്ളക്കടവ് നിവാസികളാണ്

ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ലെന്നും ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ഇതാദ്യമല്ലെന്നും പ്രദേശവാസികൾ പ്രതികരിച്ചു. പലരുടെയും വീടിന്റെ മുറ്റം വരെ വെള്ളമെത്തിയപ്പോൾ വള്ളക്കടവിലെ നിരവധി വീടുകളിൽ രാത്രി തന്നെ വെള്ളം കയറിയിരുന്നു. മുന്നറിയിപ്പ് ലഭിക്കാതിരുന്നതിനാൽ പെട്ടെന്ന് എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പലരും പകച്ചുനിന്നു.

വീട്ടുപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളുമെല്ലാം വെള്ളം കയറുന്ന വീടിനുള്ളിൽ തന്നെവെച്ച് ഓരോരുത്തരും ജീവൻ രക്ഷിക്കാൻ പ്രഥമ പരിഗണന നൽകി. മുന്നറിയിപ്പ് ലഭിച്ചില്ലെങ്കിൽ എപ്രകാരമാണ് തയ്യാറെടുക്കാൻ സാധിക്കുകയെന്നാണ് കുട്ടികളെയും തോളിലേറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയ വീട്ടമ്മമാർ ചോദിക്കുന്നത്.

You might also like