മോദിയുടെയും യോഗിയുടെയും ചിത്രവുമായി യുപിയിൽ സൗജന്യ ഉപ്പും പരിപ്പും
സൗജന്യം നൽകിയെങ്കിലും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ പരിപ്പ് വേവിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രവുമായി വിതരണം ചെയ്യുന്ന സൗജന്യം ഉപ്പും പരിപ്പുമാണ് പുതിയ തന്ത്രം. ഉപ്പ്, ഓയിൽ, വെള്ളക്കടല തുടങ്ങിയവ സംസ്ഥാനത്തെ സൗജന്യ റേഷൻ പദ്ധതി വഴിയാണ് വിതരണം ചെയ്യുന്നത്. 80,000 റേഷൻ കടകൾ വഴിയാണ് ആനുകൂല്യം വിതരണം ചെയ്യുക. ഉത്പന്നങ്ങളുടെ പാക്കറ്റിന് പുറത്ത് ചിത്രങ്ങൾക്കൊപ്പം ‘സോചി ഇമാൻദാർ, കാം ദാംദാർ'(ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം) എന്നെഴുതിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിന് ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്.