ഐപിസി ഗിൽഗാൽ ഇടപ്പള്ളി സഭയുടെ ത്രിദിന ഉപവാസ പ്രാർത്ഥന 23 മുതൽ

0

ഐപിസി ഗിൽഗാൽ ചർച്ച് ഇടപ്പള്ളി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉപവാസ പ്രാർത്ഥന 2021 ഡിസംബർ മാസം 23 ,24, 25(വ്യാഴം വെള്ളി ശനി )വൈകിട്ട് 7 :30 മുതൽ 9 മണിവരെ സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്നു.

പാസ്റ്റർ ജോൺ തോമസ് (തിരുവല്ല), പാസ്റ്റർ മാത്യു വർഗീസ് (പോലീസ് മത്തായി) തൃശൂർ, പാസ്റ്റർ അഭിമന്യു അർജുൻ (കൊല്ലം ) തുടങ്ങിയ ദൈവദാസന്മാർ ഈ മീറ്റിംഗിൽ ദൈവവചനം ശുശ്രൂഷിക്കും.

ബ്രദർ ജെറോം ഐസക്,പാസ്റ്റർ റോബിൻ റാൽഫി, ഇവാഞ്ചലിസ്റ്റ് ഷാജി ജോൺ വള്ളംകുളം എന്നിവർ ഗാന ശുശ്രൂഷകൾക്ക്‌ നേതൃത്വം വഹിക്കും. ഐപിസി ഗിൽഗാൽ ഇടപ്പള്ളി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഹാർട്ലീ സാമുവൽ ഈ ഉപവാസ പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസ്സ്‌ ലൈവിലൂടെ ഈ മീറ്റിങ്ങുകൾ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

You might also like