ഇന്ത്യയ്‍ക്കും സൗദിയ്ക്കുമിടയില്‍ ജനുവരി ഒന്ന് മുതല്‍ എയര്‍ ബബ്ള്‍ പ്രകാരം സര്‍വീസ്
ദില്ലി: പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ (India – Saudi Arabia) എയര്‍ ബബ്‍ള്‍ കരാര്‍ (Air bubbkle agreement) പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു (january 1) മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം (Ministry of civil aviation) അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (Director General of Civil aviation) നിര്‍ദേശം നല്‍കി.