”ഹിന്ദുക്കൾ പങ്കെടുക്കേണ്ട”; അസമിലും ക്രിസ്മസ് ആഘോഷം കൈയേറി ഹിന്ദുത്വ സംഘങ്ങള്‍
കർണാടകയ്ക്കും ഉത്തർപ്രദേശിനും പിറകെ അസമിലും ക്രിസ്മസ് ആഘോഷങ്ങൾ കൈയേറി സംഘ്പരിവാർ സംഘടനകൾ. സിൽചാറിലാണ് ബജ്രങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചർച്ചിലെത്തി ആഘോഷങ്ങൾ തടയുകയും അലങ്കോലമാക്കുകയും ചെയ്തത്. ഹിന്ദുക്കൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് തടയാനാണ് സംഘം ചർച്ചിലെത്തിയത്.