സിൽവർലൈന്റെ ദോഷങ്ങൾ വീടുകയറി പറയും; ‘തിരിച്ചടിക്കാൻ’ കോൺഗ്രസ്

0

സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സി.പി.എമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സിൽവർലൈൻ പദ്ധതിയെ പ്രതിരോധിച്ച് ലഘുലേഖയുമായി സി.പി.എം വീടുകയറുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പദ്ധതിയുടെ ദോഷവശങ്ങൾ വിശദമാക്കി ലഘുലേഖയുമായി വീടുകൾ തോറും കയറുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി.

You might also like