ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1 ലക്ഷത്തി 94,720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒമിക്രോൺ ബാധിതർ 4,868 ആയി ഉയർന്നു
ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,94,720 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേതിലും 15.8 ശതമാനം കൂടുതലാണ് ഇന്ന് രേഖപ്പെടുത്തിയത്. 442 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,84,655.
9,55,319 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 60,405 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,46,30,536 . 11.5% ആണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
4,868 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് മഹാരാഷ്ട്രിയലാണ്– 1281. രാജസ്ഥാനിൽ 645 ഒമിക്രോൺ ബാധിതരാണുള്ളത്.