ബഹ്റൈനിലെ ക്വാറൻ്റയിൻ ചട്ടങ്ങൾ പുതുക്കി നിശ്ചയിച്ചു
ബഹ്റൈനിലെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർക്കും രോഗബാധിതർക്കും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കുമുള്ള ക്വാറൻ്റയിൻ നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചു. 2022 ജനുവരി 13 വ്യാഴം മുതൽ പ്രാബല്യത്തിൽ വരുന്ന നടപടിക്രമങ്ങളനുസരിച്ച് ഇത് പ്രകാരം വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് അവരുടെ ബി അവയർ മൊബൈൽ അപ്ളിക്കേഷനിൽ വാക്സിനേഷൻ ലോഗോയുടെ ഗ്രീൻ ഷീൽഡ് ഉണ്ടെങ്കിൽ ക്വാറൻ്റയിൻ ആവശ്യമില്ല.