തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ക്ലസ്റ്റർ; പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിതരായത് 173 പേർ

0

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് ക്ലസ്റ്റർ. ആരോഗ്യ പ്രവർത്തകരും ഫാർമസി വിദ്യാർത്ഥികൾക്കുമടക്കം കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് ബാധിതരായത് 173 പേർക്ക്. ഇന്ന് 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഫാർമസി കോളജിലെ 61 വിദ്യാർത്ഥികൾക്കും ഒമ്പത് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 33 പാരാമെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗ ബാധയുണ്ട്. ആറ് മെഡിക്കൽ വിദ്യാർത്ഥികളും 12 നഴ്‌സിംഗ് സ്റ്റാഫും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

You might also like