കോവിഡ് വ്യാപിച്ചപ്പോൾ കണക്ക് പറയാൻ മടി; വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം…

0

ആലപ്പുഴ • ജില്ലകളിൽ കോവിഡ് കണക്ക് നൽകുന്നതിന് വീണ്ടും ആരോഗ്യ വകുപ്പിന്റെ നിയന്ത്രണം. കോവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ജില്ലയിൽനിന്നു മാധ്യമങ്ങൾക്കു നൽകരുതെന്ന് ആരോഗ്യ വകുപ്പ് വീണ്ടും നിർദേശം നൽകിയതിനെത്തുടർന്ന് ജില്ലയിൽ എത്രപേർക്ക് കോവിഡ് പിടിപെട്ടെന്നോ ടിപിആർ എത്രയെന്നോ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സംസ്ഥാനതലത്തിൽ ഇന്നലെ രാത്രി 9 വരെയും റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമില്ല.സംസ്ഥാനത്ത് കോവിഡ് പിടിവിട്ട് ഉയരുന്നതിനിടയ‍ിലാണ് ആരോഗ്യവകുപ്പ് വീണ്ടും വിവാദ നിർദേശവുമായി രംഗത്തെത്തിയത്.

You might also like