കൊറോണ; അമേരിക്കയിൽ ആകെ മരണം 9 ലക്ഷം; വാക്‌സിനേഷനല്ലാതെ മറ്റ് വഴിയില്ലെന്ന് ബൈഡൻ; വികാരനിർഭരനായി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം
വാഷിംഗ്ടൺ: കൊറോണ ബാധിച്ച് രാജ്യത്ത് 9 ലക്ഷം പേർ മരണപ്പെട്ടെന്നും മഹാമാരിയെ പിടിച്ചുകെട്ടാൻ വാക്‌സിനേഷനല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്്ഹൗസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ബൈഡന്റെ പ്രസ്താവന.തീർത്തും വൈകാരികമായ പ്രസ്താവനയാണ് ബൈഡൻ പുറത്തിറക്കിയത്. മഹാമാരി തകർന്ന ജീവിതങ്ങൾക്ക് താങ്ങും തണലുമായി അമേരിക്കൻ ഭരണകൂടം എന്നും നിൽക്കും. മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നികത്താനാവാത്ത നഷ്ടമാണ് അവരുടെ ജീവിതത്തിലുണ്ടായതെന്നും എല്ലാവരുടെയും ദു:ഖത്തിൽ പങ്കുചേരുകയാണെന്നും ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.