ലതാമങ്കേഷ്‌കർ അവസാനമായി പാടി റെക്കോർഡ് ചെയ്തത് അംബാനി കുടുംബത്തിന് വേണ്ടി
ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ അപ്രതീക്ഷ വിയോഗത്തിന്റെ ഞെട്ടലിലാണ് ലോകത്തെമ്പാടുമുള്ള ആരാധകർ. വിവിധ ഭാഷകളിലായി അമ്പതിനായിരത്തിലേറെ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് നൽകിയാണ് അവർ ലോകത്തോട് വിടവാങ്ങിയത്.ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു ലതാ മങ്കേഷകർ. അതിനിടയിലാണ് കോവിഡ് ബാധിതയാകുന്നത്. ആ ശബ്ദമാധുരിയിൽ അവസാനമായി പാടി റെക്കോർഡ് ചെയ്തത് ഗായത്രീ മന്ത്രമായിരുന്നു. 2018 ഡിസംബർ 12 ന് വിവാഹിതരായ മുകേഷ് അംബാനിയുടെ മകൾ ഇഷയെയും ആനന്ദ് പിരാമലിനെയും ആശിർവദിക്കാനായാണ് അവർ ഗായത്രീ മന്ത്രം റെക്കോർഡ് ചെയ്തത്. അനാരോഗ്യം കാരണം വിവാഹത്തിന് എത്താൻ സാധിക്കാത്തതിനാലാണ് അവർ ആശംസയായി ഗായത്രീമന്ത്രം റെക്കോർഡ് ചെയ്ത് വധൂവരന്മാർക്ക് നൽകിയത്.