ലോകായുക്ത ഓര്‍ഡിനൻസിന് സ്റ്റേ ഇല്ല; ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

0

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ഹരജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്ന് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നു. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായിരിക്കുകയാണ്. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. ഒപ്പിടാതെ മടക്കിയാൽ സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കിൽ നിയമസഭ സമ്മേളനത്തിൽ ബിൽ ആയി കൊണ്ടുവരാനായിരുന്നു സർക്കാർ തീരുമാനം.

You might also like