ഇന്ത്യ-യു.എ.ഇ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന്; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും

0

ഇന്ത്യയും യു.എ.ഇയും സംയുക്തമായി പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും ഉച്ചകോടിയില്‍ പങ്കെടുക്കും.ഉച്ചകോടിയില്‍ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. സമഗ്ര സാമ്പത്തിക കരാറിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കരാറിന്‍റെ കരട് രേഖയ്ക്ക് ഡിസംബറില്‍ രണ്ട് രാജ്യങ്ങളും അംഗീകാരം നല്‍കി. യുഎഇയുമായുള്ള സാമ്പത്തിക കരാറിന് സംബന്ധിച്ച പല സുപ്രധാന പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യവസായകാര്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു.

You might also like