കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ

0

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂനിച്ച് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമനിയിലെ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്തോ-പസഫിക് വിഷയം ആസാദി കാ അമൃത് മഹോത്സവ് എന്നിവയുമായി ബന്ധപ്പെട്ടും എസ്. ജയശങ്കർ ചർച്ച നടത്തും. രണ്ട് ദിവസത്തേക്കാണ് ജർമനിയിലുണ്ടാകുക. ഫെബ്രുവരി 20നാണ് വിദേശകാര്യമന്ത്രി പാരീസിലെത്തുന്നത്. അവിടെ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം സംസാരിക്കും. വിവിധ പരിപാടികൾക്കായി മൂന്ന് ദിവസമാണ് വിദേശകാര്യ മന്ത്രി ഫ്രാൻസിലുണ്ടാകുക.

You might also like