രാജ്ഭവന്‍ പിആര്‍ഒയ്ക്ക് പുനര്‍നിയമനം; ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

0

തിരുവനന്തപുരം: രാജ്ഭവന്‍ പിആര്‍ഒയ്ക്ക് (Kerala Raj Bhavan PRO) പുനര്‍നിയമനം വേണമെന്ന രാജ്ഭവന്‍റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. എസ് ഡി പ്രിന്‍സിനാണ് പുനര്‍നിയമനം നല്‍കിയത്. രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും സ്ഥിരം നിയമനം നല്‍കിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ ദിവസം ക്യാബിനറ്റ് എടുത്തിരുന്നു. രാജ്ഭവന്‍ ആവശ്യപ്പെട്ട രണ്ട്  നിയമനങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ – ഗവര്‍ണര്‍ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയം. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചാണ് ഇടഞ്ഞുനിന്ന ഗവര്‍ണറെ ഇന്നലെ അനുനയിപ്പിച്ചത്. 

You might also like