ഉപരോധങ്ങൾക്ക് തിരിച്ചടി; പടിഞ്ഞാറ് അനുഭവിക്കേണ്ടിവരുമെന്ന് റഷ്യ
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക വിലക്കിയതടക്കം പടിഞ്ഞാറൻ രാജ്യങ്ങൾ തുടരുന്ന ഉപരോധങ്ങളിൽ ശക്തമായ പ്രതികരണവുമായി റഷ്യ. കൂടുതൽ വിശാലാർത്ഥത്തിലും വേഗത്തിലുമുള്ള തിരിച്ചടിയായിരിക്കും നേരിടേണ്ടിവരികയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപരോധമേർപ്പെടുത്തിയ രാജ്യങ്ങൾക്ക് ശരിക്കും അനുഭവിക്കേണ്ടിവരുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ തിരിച്ചടി വേഗത്തിലുള്ളതും ആലോചിച്ചുള്ളതുമായിരിക്കുമെന്ന വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക സഹകരണ വകുപ്പിലെ ഡയരക്ടർ ദ്മിത്രി ബിരിചെവ്‌സ്‌കി പറഞ്ഞു. തിരിച്ചടി നേരിടേണ്ടിവരുന്നവർക്ക് നന്നായി അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.