വിശപ്പ് രഹിത ബാല്യം; അങ്കണവാടി മെനുവിൽ പാലും മുട്ടയും പദ്ധതിക്കായി 61.5 കോടി രൂപ
തിരുവനന്തപുരം: അംഗനവാടി മെനുവിൽ (Anganawadi Menu) പാലും മുട്ടയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി ബാലഗോപാൽ. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായി അംഗനവാടി മെനുവിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്കായി 61.5 കോടി രൂ നീക്കിവെക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംയോജിത ശിശുവികസന പദ്ധതിക്കായി 158 കോടി രൂപയും വകയിരുത്തുന്നു