കേരളത്തിൽ ചൂട് കനക്കുന്നു; പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു

0

പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകി. ( punalur man sunburn ) കേരളത്തിൽ ചൂട് കനക്കുകയാണ്. ആറു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില സാധാരണയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like