ശ്രീലങ്കയിൽ കടുത്ത ഇന്ധനക്ഷാമം; പെട്രോൾ പമ്പുകളിൽ സൈന്യത്തെ വിന്യസിച്ചു
കൊളംബോ: ശ്രീലങ്കയിൽ കടുത്ത ഇന്ധന ക്ഷാമം നേരിടവെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ സൈന്യകരെ വിന്യസിച്ചു. ഇന്ധനത്തിനായി പമ്പുകളിൽ വലിയ തോതിൽ ജനം തടിച്ചു കൂടുകയും ജനങ്ങളുടെ പ്രതിഷേധം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇന്ധനത്തിനായി നീണ്ട ക്യൂവിൽ നിന്ന മൂന്ന് വയോധികർ തളർന്ന് വീണ് മരിച്ചിരുന്നു. പുതിയ തീരുമാന പ്രകാരം രാജ്യത്തെ ഒരു പമ്പിൽ രണ്ട് സൈനികരെ വീതം നിർത്തും. എണ്ണ വിതരണം സുഗമമാക്കാനാണ് സൈന്യത്തെ ഇറക്കുന്നതെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശ്രീലങ്കൻ സൈനിക പ്രതിനിധി വ്യക്തമാക്കി.