കെ-റെയിലിന് ഉടൻ അനുമതി വേണം; പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു
കെ-റെയിലിന് ഉടൻ അനുമതി വേണം; പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു. സിൽവർലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കെ-റെയിൽ ഉടൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്രയെയും മുഖ്യമന്ത്രി ഇന്ന് കാണുന്നുണണ്ട്.