പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു; സാധനങ്ങൾക്ക് പൊള്ളുന്ന വില

0

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 115.02 രൂപയും ഡീസൽ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്. ക്രൂഡ് ഓയിൽ വില ബാരലിന് ഓരോ ഡോളർ വർധിക്കുമ്പോഴും പെട്രോളിന്റേയും ഡീസലിന്റേയും റീടെയിൽ വിലയിൽ 52 പൈസ മുതൽ 60 പൈസ വരേയും എണ്ണക്കമ്പനികൾ വർധിപ്പിക്കാറുണ്ട്. ക്രൂഡ് ഓയിൽ വില വർധനയെ മറികടക്കാനാണ് എണ്ണക്കമ്പനികളുടെ ഈ നടപടി.

You might also like