ഉക്രൈൻ യുദ്ധഭൂമിയിലെ നഷ്ടങ്ങളുടെ പട്ടികയിൽ 400 ബാപ്റ്റിസ്റ്റു സഭകൾ

0

കീവ്: ഉക്രൈൻ യുദ്ധഭൂമിയിലെ നഷ്ടങ്ങളുടെ പട്ടികയിൽ ഇനി 400 ബാപ്റ്റിസ്റ്റു സഭകളും. വിശ്വാസികളും പാസ്റ്റർമാരും അഭയാർത്ഥികളാകേണ്ടിവന്ന സാഹചര്യത്തിലാണ് സഭകൾ ഇല്ലാതായത്. ഫെബ്രുവരി 24ന് റഷ്യ ഉക്രയിൻ യുദ്ധം ആരംഭിച്ചശേഷം 400 ഉക്രേനിയൻ ബാപ്റ്റിസ്റ്റ് സഭകളും നാമാവശേഷമായി. ഉക്രേനിയൻ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രസിഡണ്ട് യാരോസ്ലാവ് പിഷ് അറിയിച്ചതാണിത്.

കേവലം കെട്ടിടങ്ങൾ മാത്രമല്ല, സഭാനേതൃത്വവും സഭകളും തകർന്നിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനിലെ 2300 ബാപ്റ്റിസ്റ്റ് സഭകളിൽ 400 എണ്ണമാണ് നഷ്ടമായത്. യുദ്ധം മൂലം ഉക്രെയിൻ ജനതയുടെ പലായനമാണ് സഭകൾ ഇല്ലാതാക്കിയത്. കിഴക്കൻ യൂറോപ്പിലെ ഇവാഞ്ചലിക്കൽ ക്രിസ്റ്റ്യാനിറ്റിയുടെ പ്രധാന കേന്ദ്രമാണ് ഉക്രെയിൻ.

റഷ്യൻ ഓർത്തഡോക്സ് സഭകൾക്കു ഭരണകൂടം നൽകുന്ന പരിരക്ഷകളിൽ വിശ്വാസസമൂഹത്തിന് ഇടമില്ലാത്തതും തിരിച്ചടിയായി. “യുദ്ധം ആരംഭിച്ച് ആറുമാസം കൊണ്ട് ഞങ്ങൾക്ക് 400 സഭകൾ നഷ്ടപ്പെട്ടു. പള്ളികളുടെ പുനർനിർമ്മാണത്തിലുപരി നേതൃത്വനിരയുടെ പുനർനിർമ്മാണമാണ് ഞങ്ങൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളി. കെട്ടിടങ്ങൾ നിർമിച്ചശേഷം സഭ നയിക്കാൻ പാസ്റ്റർമാർ ഇല്ലെങ്കിൽ അത് ഗുണം ചെയ്യുകയില്ല.” സൗത്ത് വെസ്റ്റേൺ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിലെ ബിരുദധാരി പിഷ് വർത്ത് ആശങ്ക പങ്കുവച്ചു.

നഷ്ടപ്പെട്ട നേതൃത്വത്തെ പുനഃസംഘടിപ്പിച്ച്, അഭയാർത്ഥികളായി പോയവർക്ക് ആത്മിക ശുശ്രൂഷകൾ നൽകുവാനുള്ള ശ്രമം നടന്നുവരുന്നു. “യഥാർത്ഥ വെല്ലുവിളി നെഹെമ്യാവിൻറെ വെല്ലുവിളിക്കു സമാനമാണ്. മതിലുകൾ പറയുക മാത്രമല്ല ദൈവത്തെ ആരാധിക്കുവാൻ യിസ്രായേൽ ജനത്തെ ഒരുക്കുകയും വേണമായിരുന്നു. ഉക്രൈനിലും ഇതുതന്നെയാണ് ആവശ്യം, പിഷ് വർത്ത് കൂട്ടിച്ചേർത്തു.

You might also like