മദ്ധ്യപ്രദേശിൽ വചനമാരി പബ്ലിക്കേഷൻ ഓഫീസിലും പ്രയർ സെന്ററിലും സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

0

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ പ്രവർത്തിക്കുന്ന വചനമാരി പബ്ലിക്കേഷന്റെ ഓഫീസിലും പ്രയർ സെന്ററിലും ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ രാത്രിയിൽ പൂട്ട് തകർത്ത് പ്രവേശിച്ച് അവിടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും, കവർച്ച നടത്തുകയും ചെയ്തു.

സംഭവം നടക്കുമ്പോൾ വചനമാരി ഡയറക്ടർ പാസ്റ്റർ ഷൈജു ജോണും കുടുംബവും ഭോപ്പാലിൽ ഉണ്ടായിരുന്നില്ല. സുവിശേഷ വിരോധികളിൽ നിന്ന് ഇതിനു മുമ്പും ധാരാളം എതിർപ്പുകളും ഭീഷണികളും ഉണ്ടായിട്ടുള്ളതായി അദ്ദേഹത്തിൽ നിന്ന് അറിയുവാൻ കഴിഞ്ഞു.

ഇതു സംബന്ധിച്ച് ഭോപ്പാലിലെ കോളാർ റോഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like