പാസ്റ്റർ പി ഡി ജോൺസൺന്റെ ഭാര്യ ശ്രീമതി അന്നമ്മ ജോൺസൺ കർത്തൃസന്നിധിയിൽ

0

തിരുവല്ല : അസംബ്ലിസ്സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് (1982 – 1990) കർത്തൃദാസൻ പാസ്റ്റർ പി ഡി ജോൺസന്റെ ഭാര്യ ശ്രീമതി അന്നമ്മ ജോൺസൺ (76 വയസ്സ്) ഒക്ടോബർ 10 തിങ്കളാഴ്ച്ച തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഭാരപ്പെടുകയായിരുന്നു.

മകൻ : ഡോ.ഡാനിയേൽ ജോൺസൺ (ഡയറക്ടർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് & ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സെക്രട്ടറി)

പൊതുദർശനം ഒക്ടോബർ 12 ബുധനാഴ്ച്ച രാവിലെ രാവിലേ 9 മണിക്ക് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലും തുടർന്ന് സംസ്കാരം അന്ന് തന്നെ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ പള്ളിയിൽ രാവിലെ 10:30 മണിക്കും നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

You might also like