സുവിശേഷ പ്രചാരകരെ തടഞ്ഞ് സംഘപരിവാർ പ്രവർത്തകർ

0

പാലക്കാട്: സുവിശേഷ പരസ്യയോഗം നടത്താനെത്തിയ വിശ്വാസികൾക്ക് നേരെ സുവിശേഷ വിരോധികളുടെ ഭീഷണി. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം. യോഗം നടത്താനെത്തിയ സുവിശേഷ പ്രവർത്തകരെ തടയുകയും പരിപാടി നടത്താൻ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പൊലീസ് അനുമതിയോടെയാണ് തങ്ങൾ പരിപാടി നടത്തുന്നതെന്ന് പറഞ്ഞെങ്കിലും യോഗം നടത്താൻ അനുവദിച്ചില്ല. മൈക്ക് അടക്കം ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. തെറ്റായി ഒന്നും പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. ഇത് കേരളമല്ലേയെന്നും യാതൊരു പ്രകോപനവും കൂടാതെ സംഘം തടയുകയായിരുന്നുവെന്നും സുവിശേഷ പ്രവർത്തകർ പറഞ്ഞിട്ടും യോഗം നടത്താനായില്ല.

പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അവർ വന്ന ശേഷം മാത്രം സുവിശേഷം നടത്തിയാൽ മതിയെന്നുമായിരുന്നു തടയാനെത്തിയവരുടെ പ്രതികരണം. രംഗം ശാന്തമായതോടെ എതിർപ്പുണ്ടായിടത്തും പല്ലശ്ശന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും യോഗം നടത്തിയാണ്‌ സങ്കാടകർ പിരിഞ്ഞത്‌.

You might also like