ഐ പി സി ജനറൽ എക്സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 28 ന്

0

കുമ്പനാട് : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ എക്സിക്യൂട്ടിവ് തിരഞ്ഞെടുപ്പ് 2023 ഫെബ്രുവരി 28 ന് നടക്കും. ഒക്ടോബർ 11 ന് നടന്ന ജനറൽ കൗൺസിൽ ആണ് തിയതി നിശ്ചയിച്ചത്. മുൻപ് ഭരണഘടനാ പരിഷ്കരണത്തിനായി ചേർന്ന ജനറൽ ബോഡിയിൽ വാഗ്ദാനം ചെയ്തതിനു വിരുദ്ധമായി തെരഞ്ഞെടുപ്പ് രണ്ടു മാസത്തേക്ക് വൈകിപ്പിക്കുകയാണ്. നിരവധി കൗൺസിൽ അംഗങ്ങളുടെ എതിർപ്പിനിടെയാണ് ഈ തീരുമാനം ഉണ്ടായത്.

നിലവിലെ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുക. ഇലക്ഷൻ കമ്മീഷൻ ആയി ജയൻ ചെറിയാൻനേയും റിട്ടേണിങ് ഓഫീസർമാരായി ജോൺ തോമസ്, പാസ്റ്റർ വർഗീസ് മത്തായി എന്നിവരേയും നിയമിക്കാനും തീരുമാനിച്ചു.

ഐ പി സി യുടെ 99-മത് ജനറൽ കൺവൻഷൻ 2023 ജനുവരി 15 മുതൽ 22 വരെ നടക്കും. കുമ്പനാട് കൺവൻഷൻ തെരഞ്ഞെടുപ്പ് പ്രചരണ വേദികൂടെയാകുമെന്നതാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചതിലൂടെ സംഭവിക്കാൻ പോകുന്നത്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ഇപ്പോഴത്തെ പ്രസിഡണ്ട് പാസ്റ്റർ വത്സൻ ഏബ്രഹാമും മുൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോണും തമ്മിൽ വീണ്ടും മത്സരിക്കുന്നു എന്നതാണ് ഈത്തവണത്തെ ഐപിസി തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

You might also like