സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ 2022 ഡിസംബർ 10 ന്
കുമ്പനാട് : സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ 2022 ഡിസംബർ 10, ശനിയാഴ്ച രാവിലെ 08:00 മണിക്ക് ആരംഭിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ സംസ്ഥാന താലന്ത് പരിശോധനയിൽ വിവിധ വിഷയങ്ങളിൽ മാറ്റുരയ്ക്കും.
സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ അജു അലക്സ് അദ്ധ്യക്ഷത വഹിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ ഉത്ഘാടനം നിർവഹിക്കും.
ഐ.പി.സി കുമ്പനാട് ഹെഡ്ക്വാർട്ടഴ്സിലെ പ്രധാന വേദിയായ പാരിഷ് ഹാൾ കൂടാതെ ഐ.ബി.സി ചാപ്പൽ, ഐ.ബി.സി ക്ലാസ്സ് റൂം, പ്രയർ ചേമ്പർ, കൺവെൻഷൻ സ്റ്റേജ് എന്നിങ്ങനെ 5 വേദികളിലായി വിവിധ മത്സരയിനങ്ങൾ നടക്കും.
മികച്ച ജഡ്ജിങ് പാനൽ, ഒപ്പം 40 പേരടങ്ങുന്ന ടീം താലന്ത് പരിശോധനയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കും.
✅️എഴുത്ത് മത്സരയിനങ്ങൾ, ബൈബിൾ ചിത്രരചന എന്നിവ രാവിലെ കൃത്യം 08:30ന് തന്നെ ആരംഭിക്കും.
രാത്രി 07:30ന് സമാപന സമ്മേളനവും, ഫലപ്രഖ്യാപനവും നടത്തുവനുള്ള പരിശ്രമത്തിലാണ് ക്രമീകരണങ്ങൾ ചെയ്തു വരുന്നത്.
കേരളത്തിന്റെ വിവിധ സ്ഥലങ്ങൾ റോഡ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ പങ്കെടുക്കുവാൻ വരുന്നവർ കൃത്യസമയത്ത് എത്തി ചേരുവാൻ ഉത്സാഹിക്കണം.
✅️മെമ്പർഷിപ്പ്, താലന്ത് പരിശോധന രജിസ്ട്രേഷൻ ഫീസ്, യൂത്ത് സൺഡേ സംഭാവന അന്നേ ദിവസം രജിസ്ട്രേഷൻ കൗണ്ടറിൽ ഏൽപ്പിച്ചു രസീത് കൈപ്പറ്റുന്നവർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരമുള്ളൂ.
സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ. ഷിബിൻ ജി. സാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ബ്രദർ സന്തോഷ് എം. പീറ്റർ, ബ്രദർ വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്കൊപ്പം സംസ്ഥാന പി.വൈ.പി.എ താലന്ത് കൺവീനർ പാസ്റ്റർ കലേഷ് സോമൻ, താലന്ത് കൺവീനർ ഇൻ ചാർജ് സുവി. മനോജ് മാത്യു ജേക്കബ്, താലന്ത് കമ്മിറ്റി അംഗങ്ങളായ സുവി മോൻസി പി. മാമൻ, ബ്രദർ അജി ഡാനിയേൽ, ബ്രദർ ഫിന്നി ജോൺ അട്ടപ്പാടി, ബ്രദർ ഷിജു ആലത്തൂർ, ബ്രദർ ലിജോ സാമുവേൽ എന്നിവർ പ്രവർത്തിച്ചു വരുന്നു.
സംസ്ഥാന പി.വൈ.പി.എ സർക്കുലർ അനുസരിച്ചായിരിക്കും പൂർണ്ണമായും താലന്ത് പരിശോധന നടത്തപ്പെടുന്നത്.