നിർബന്ധിത മതപരിവർത്തനാരോപണം; കർണാടകയിൽ മൂന്ന് പേർക്കെതിരെ കേസ്
കൊപ്പള: കർണ്ണാടക കൊപ്പളയിൽ പാസ്റ്റർക്കും വിശ്വാസികൾക്കുമെതിരെ നിർബന്ധിത
മതപരിവർത്തനാരോപണം. “നിങ്ങൾ ഹിന്ദുമതത്തിലേക്ക് മടങ്ങിയാൽ നിങ്ങളെ ഞാൻ തന്നെ കൊല്ലുമെന്നും നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുമെന്നും” മറ്റും പാസ്റ്റർ ഭീക്ഷണിപ്പെടുത്തിയെന്നാണ് പ്രധാനാരോപണം. ഭീഷണിപെടുത്തി എന്നാരോപിച്ച് കാരട്ടഗിയിലെ ശങ്കർ എന്നയാളാണ് ഡിസംബർ ഒമ്പതിന് പരാതി നൽകിയത്.
കാരട്ടഗി പോലീസ് രാമനഗരയിലെ ഗ്രേസ് പ്രാർത്ഥനാലയത്തിലെ പാസ്റ്റർ സാമുവൽ എന്ന സത്യനാരായണൻ, സഹോദരി സാറ എന്ന ശിവമ്മ, ചിരഞ്ജീവി ഡാനിയേൽ എന്നിവർക്കെതിരെ കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാർത്ത: പാസ്റ്റർ ഫ്രെഡി. പി.സി കൂർഗ്